തിരുവനന്തപുരം: മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഷംസീർ യഥാർഥ കമ്യൂണിസ്റ്റുകാരനല്ലെന്നും അദ്ദേഹത്തിന് ലീഗ് മനസാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഷംസീറിന് കമ്യൂണിസ്റ്റ് മനസല്ല, ലീഗ് മനസാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായി വിജയനെപ്പോലുള്ള നേതാക്കൾ നിരവധി ത്യാഗങ്ങൾ സഹിച്ചാണ് അധികാരസ്ഥാനങ്ങളിലെത്തിയതെന്നും എന്നാൽ ഷംസീർ എളുപ്പവഴിയിലൂടെയാണ് അധികാരത്തിലെത്തിയതെന്നും അദ്ദേഹം വിമർശിച്ചു.
ഭരണകൂടത്തിലെ പുഴുക്കുത്തുകളും അധികാരമോഹികളായ നേതാക്കളുമാണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്ന് പുറത്താക്കിയത്. പിണറായി വിജയന്റെ ഓഫീസിലെ പുഴുക്കുത്തായിരുന്നു പി. ശശിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.